കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ വീ​ണ്ടും റ​ഷ്യ​യു​ടെ മി​സൈ​ലാ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 22 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ആ​ക്ര​മ​ണ​ത്തി​ൽ കീ​വി​ലെ വ​ത്തി​ക്കാ​ൻ എം​ബ​സി​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. സ്ഫോ​ട​ക​വ​സ്തു​ക്ക​ളു​മാ​യി 397 ‍ഡ്രോ​ണു​ക​ളും 18 ക്രൂ​സ്, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും റ​ഷ്യ കീ​വി​ലേ​ക്ക് അ​യ​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ഡി​മി‍​ർ സെ​ലെ​ൻ​സ്കി ആ​രോ​പി​ച്ചു.

ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും സെ​ലെ​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.