ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
Friday, July 11, 2025 11:07 AM IST
ആലപ്പുഴ: അരൂരില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ചു. അരൂര്‍ കോതാട്ട് ദുനീപിന്റെ ഭാര്യ നീതു(32) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപത്തുവച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.