ഡൽഹിയിൽ വീണ്ടും ഭൂചലനം; 3.7 തീവ്രത രേഖപ്പെടുത്തി
Friday, July 11, 2025 10:04 PM IST
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ദില്ലി നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ജജ്ജറാണ്. ഭൂചലനത്തിൽ ഡൽഹി എൻസിആർ മേഖലകളിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞദിവസം രാവിലെ ഡൽഹിയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്റെയും പ്രഭവ കേന്ദ്രം ഹരിയാനയിലെ ജജ്ജറായിരുന്നു.