ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു
Wednesday, November 30, 2022 10:45 AM IST
റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി സിആര്‍പിഎഫ് ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനാണ് ആക്രമണം ഉണ്ടായത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്‍റെ (സിആര്‍പിഎഫ്) എലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റെസല്യൂട്ട് ആക്ഷന്‍ (കോബ്രാ) യൂണിറ്റിലെ 202-ാം ബറ്റാലിയന്‍ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

സുക്മ ജില്ലയിലെ ദബ്ബകൊണ്ട പ്രദേശത്ത് അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്പെഷല്‍ ടാസ്ക് ഫോഴ്സ് എന്നിവരും സിആര്‍പിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രദേശത്ത് സംയുക്ത പട്രോളിംഗ് നടത്തുന്നതിനിടെ സംഘങ്ങളിലൊന്നിനെ മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹക്കിമിനെ ഉടന്‍തന്നെ സമീപത്തെ ഭേജി ഗ്രാമത്തിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<