ഡോ. ​ക്രി​സ്റ്റി ഫെ​ര്‍​ണാ​ണ്ട​സ് അ​ന്ത​രി​ച്ചു
ഡോ. ​ക്രി​സ്റ്റി ഫെ​ര്‍​ണാ​ണ്ട​സ് അ​ന്ത​രി​ച്ചു
Monday, December 4, 2023 8:51 AM IST
കൊ​ച്ചി: വി​ര​മി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​തി​ഭാ പാ​ട്ടീ​ലിന്‍റെ​ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ഡോ. ​ക്രി​സ്റ്റി ഫെ​ര്‍​ണാ​ണ്ട​സ് (73) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

കൊ​ല്ലം ക്ലാ​പ്പ​ന സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം ഏ​റെ​ക്കാ​ല​മാ​യി കൊ​ച്ചി ക​ലൂ​രി​ലാ​യി​രു​ന്നു താ​മ​സം. 2014 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ കെ.​വി. തോ​മ​സി​നെ​തി​രേ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ഗു​ജ​റാ​ത്തി​ല്‍ ന​ഗ​ര വി​ക​സ​ന വ​കു​പ്പ്, ടൂ​റി​സം വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ര്‍​മാ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<