ആലപ്പുഴയിൽ നാലാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു
Monday, May 22, 2023 7:41 PM IST
ആലപ്പുഴ: പുറക്കാട്ട് നാലാം ക്ലാസ് വിദ്യാർഥി പൊഴിയിൽ മുങ്ങിമരിച്ചു. പൂത്തോപ്പ് പാണ്ഡ്യംപറമ്പിൽ ജഗദീശന്റെ മകനും പല്ലന എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയുമായ ജീവൻ(10) ആണ് മരിച്ചത്.
തോട്ടപ്പള്ളി ചിൽഡ്രൻസ് പാർക്കിന് സമീപത്തുള്ള പൊഴിയിലാണ് അപകടം സംഭവിച്ചത്. ഇന്ന് വൈകിട്ട് മൂന്നിനാണ് സുഹൃത്തുക്കൾക്കൊപ്പം ജീവൻ പൊഴിയിൽ കുളിക്കാനിറങ്ങിയത്.
ജീവൻ മുങ്ങിത്താഴ്ന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ സമീപത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.