നെടുമ്പാശേരിയിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Sunday, January 29, 2023 10:33 AM IST
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മസ്കത്തിൽനിന്നും എത്തിയ മലപ്പുറം സ്വദേശിയിൽനിന്നാണ് സ്വർണം പിടികൂടിയത്.
മൂന്ന് ക്യാപ്സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചുകടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകർത്തത്. പിടിച്ചെടുത്ത സ്വർണം 795 ഗ്രാം തൂക്കം വരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.