ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂട്ടണമെന്ന് ഹൈക്കോടതി
Saturday, December 3, 2022 10:26 PM IST
കൊച്ചി: ശബരിമലയിലേക്ക് അധിക സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. പമ്പയിലെയും നിലയ്ക്കലിലെയും തിരക്കു കുറയ്ക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ദേവസ്വം ബെഞ്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പത്തനംതിട്ട കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്കി. അധിക ബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി പറഞ്ഞു.
നടപടികള്‍ സംബന്ധിച്ച് തിങ്കളാഴ്ച അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.