കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഐ​സി​യു പീ​ഡ​ന കേ​സി​ലെ പ്ര​തി എം.​എം. ശ​ശീ​ന്ദ്ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടേ​ക്കു​മെ​ന്ന് വി​വ​രം.

അ​തി​ജീ​വി​ത​യു​ടെ പ​രാ​തി സം​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ശ​ശീ​ന്ദ്ര​ൻ നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ഇതിനു പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടേക്കുമെന്നുള്ള വിവരം ഇപ്പോൾ പുറത്തു വരുന്നത്.

മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കോഴിക്കോട് മെഡിക്കൽ കോളജിൽ തൈ​റോ​യി​ഡ് ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം ഐ​സി​യു​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​തി​ജീ​വി​ത​യെ അ​റ്റ​ൻ​ഡ​റാ​യി​രു​ന്ന ശ​ശീ​ന്ദ്ര​ൻ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പി​ന്നാ​ലെ ‌പ്രതിയെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ്ര​തി​ക്ക് ഒ​ത്താ​ശ ചെ​യ്ത അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​തെ​ങ്കി​ലും മ​റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നി​ല്ല. നീ​തി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​തി​ജീ​വി​ത പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നം​ഗ സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്.

ശ​ശീ​ന്ദ്ര​നെ​തി​രെ​യും മൊ​ഴി​മാ​റ്റാ​ന്‍ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് എ​തി​രെ​യും പോ​ലീ​സ് നേ​ര​ത്തേ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

കേ​സി​ല്‍ കൂ​ടു​ത​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നി​ടെ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് കെ.​വി. പ്രീ​ത​യ്‌​ക്കെ​തി​രെ അ​തി​ജീ​വി​ത പ​രാ​തി ന​ല്‍​കി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ കെ.​വി. പ്രീ​ത ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നും പ​രാ​തി മു​ഴു​വ​ന്‍ രേ​ഖ​പ്പ​ടു​ത്തി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.