അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ മെഡൽ
Sunday, November 27, 2022 10:37 PM IST
ന്യൂഡൽഹി: ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് സ്വർണ മെഡൽ. സ്റ്റേറ്റ് ആൻഡ് യൂണിയൻ ടെറിട്ടറി പവിലിയൻ വിഭാഗത്തിലാണ് കേരളം നേട്ടം സ്വന്തമാക്കിയത്.
കേരളത്തിന്റെ തനതു വാസുതുകലയും ബേപ്പൂർ ഉരുവും മാതൃകയാക്കിയ പവലിയൻ മേളയിൽ പ്രത്യേത ശ്രദ്ധയാകർഷിച്ചിരുന്നു. വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ എന്ന തീമിൽ 6,000 ചതുരശ്രയടി വിസ്തൃതിയിലാണ് കേരള പവിലിയൻ സജ്ജീകരിച്ചത്.
ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നവംബർ 11ന് ആരംഭിച്ച അന്താരാഷ്ട്ര വ്യാപാര മേളയുടെ കേരള പവിലിയൻ ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖ ശിൽപി സി.ബി ജിനനാണ് കേരള പവിലിയന്റെ രൂപകല്പനയ്ക്ക് മേൽനോട്ടം നൽകിയത്.