കള്ളാക്കുറിച്ചി ദുരന്തബാധിതരെ സന്ദര്‍ശിച്ച് കമല്ഹാസന്
Sunday, June 23, 2024 3:18 PM IST
കള്ളാക്കുറിച്ചി: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന് കള്ളാക്കുറിച്ചി വിഷമദ്യദുരന്തബാധിതരെ കാണാനെത്തി. കള്ളാക്കുറിച്ചിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് താരമെത്തിയത്.
കഴിഞ്ഞദിവസം നടനും തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ അധ്യക്ഷനുമായ വിജയ്യും വിഷമദ്യ ദുരന്തബാധിതരെ കാണാനെത്തിയിരുന്നു.വിഷമദ്യ ദുരന്തം സ്റ്റാലിന് സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമായി മാറുന്ന ഘട്ടത്തിലാണ് സിനിമാ താരങ്ങള്‍ കള്ളക്കുറിച്ചിയിലേക്ക് എത്തുന്നത്.
വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി.