കുട്ടനെല്ലൂർ ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച്
Thursday, December 1, 2022 12:53 PM IST
തൃശൂർ: വായ്പാ വിതരണത്തിൽ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ബാങ്കിന് സമീപം സ്ഥാപിച്ച ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രദേശത്ത് നിന്ന് പിരിഞ്ഞ് പോകാൻ തയാറാകാതിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.