ഒരാൾക്ക് കൂടി നിപ രോഗ ലക്ഷണം; ആശുപത്രിയിലേക്കു മാറ്റി
Sunday, July 21, 2024 2:08 PM IST
കോഴിക്കോട്: നിപ രോഗലക്ഷണങ്ങളോടെ ഒരാളെ കൂടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മലപ്പുറം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 68കാരനെയാണ് ഇവിടേക്കു മാറ്റിയത്.
നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന ആൾക്കാണ് നിപ രോഗലക്ഷണങ്ങൾ കാണിച്ചത്. തുടർന്നാണ് നടപടി.