മോഹന്‍ ചരന് മാജി ഒഡീഷ മുഖ്യമന്ത്രിയാകും
Tuesday, June 11, 2024 6:42 PM IST
ഭുവനേശ്വര്‍: ബിജെപി നേതാവ് മോഹന്‍ ചരന് മാജി ഒഡീഷയുടെ അടുത്ത മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ മോഹന്‍ ചരന് മാജിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും യോഗത്തില്‍ പങ്കെടുത്തിരുന്നു
കിയോഞ്ചാര്‍ മണ്ഡലത്തില്‍ നിന്നാണ് മാജി വിജയിച്ചത്. നാലാം തവണയാണ് അദ്ദേഹം എംഎല്‍എ ആകുന്നത്. ബിജെഡിയുടെ മിനു മാജിയെയാണ് മോഹന്‍ ചരന് തോല്‍പ്പിച്ചത്.
കെ.വി.ദിയോയും പ്രവാതി പരിദയും ഉപമുഖ്യമന്ത്രിമാരാകും. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുക. ആകെയുള്ള 147 സീറ്റുകളില്‍ 78 എണ്ണത്തില്‍ വിജയിച്ചാണ് ബിജെപി സംസ്ഥാനത്ത് ഭരണത്തിലെത്തിയത്.