ന്യൂ​ഡ​ൽ​ഹി: അ​ദാ​നി വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ലോ​ക്സ​ഭാ രേ​ഖ​ക​ളി​ൽ നി​ന്ന് നീ​ക്കി. പ​രാ​മ​ർ​ശ​ങ്ങ​ൾ നീ​ക്കാ​ൻ സ്പീ​ക്ക​ർ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന് ലോ​ക്സ​ഭാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തെ മോ​ദി സ​ർ​ക്കാ​ർ ക​ശാ​പ്പ് ചെ​യ്തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശും രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, മോ​ദി​യേ​യും അ​ദാ​നി​യേ​യും ബ​ന്ധ​പ്പെ​ടു​ത്തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച രാ​ഹു​ലി​നെ​തി​രേ അ​വ​കാ​ശ ലം​ഘ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി.

ഒ​രു തെ​ളി​വും മേ​ശ​പ്പു​റ​ത്ത് വ​യ്ക്കാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ല്‍ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു. അ​ദാ​നി​യും ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം.