മുഖ്യമന്ത്രി കുടുങ്ങും: പി.സി. തോമസ്
Sunday, September 8, 2024 3:30 AM IST
കൊച്ചി: ഭരണകക്ഷി എംഎൽഎ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്.
പിടിച്ചുനില്‍ക്കാനാകാത്ത രീതിയില്‍ മുഖ്യമന്ത്രി കുടുങ്ങും. മുഖ്യമന്ത്രിക്കുവേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മുഖ്യമന്ത്രിക്കു നല്കുന്ന പരാതി നേരിട്ടു പോകുന്നത് പി. ശശിയിലേക്കാണ് എന്നു പറയുമ്പോള്‍ത്തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്നും തോമസ് പറഞ്ഞു.