പ്രിയാ വർഗീസിന് വീണ്ടും തിരിച്ചടി; നിയമന സ്റ്റേ നീട്ടി
Friday, September 30, 2022 3:08 PM IST
കൊച്ചി: അധ്യാപന നിയമനക്കേസില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് വീണ്ടും തിരിച്ചടി. പ്രിയാ വര്‍ഗീസിന്റെ നിയമന സ്റ്റേ ഒക്ടോബര്‍ 20 വരെ നീട്ടി.
പ്രിയാ വര്‍ഗീസിന് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന് യുജിസി ഹൈക്കോടതിയില്‍ നല്കിയ സത്യവാംഗ്മൂലത്തില്‍ അറിയിച്ചു. ഗവേഷണകാലം അധ്യാപന പരിചയം ആയി കണക്കാക്കാന്‍ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ റാങ്ക് പട്ടികയില്‍നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഒന്നാംറാങ്ക് ലഭിച്ച പ്രിയാ വര്‍ഗീസിനെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശ്ശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയയാണ് കോടതിയെ സമീപിച്ചത്.
പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള കുറഞ്ഞയോഗ്യതയായ എട്ടുവര്‍ഷത്തെ അധ്യാപനപരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.