പാക് അധിന കാഷ്മീർ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ടതില്ലെന്ന് പ്രതിരോധമന്ത്രി
Monday, May 6, 2024 7:10 AM IST
ന്യൂഡല്‍ഹി : പാക് അധിന കാഷ്മീർ ഇന്ത്യയ്ക്കു ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്രഭരണ പ്രദേശമായ കാഷ്മീരിലുണ്ടായ പുരോഗതി ബോധ്യപ്പെട്ടിട്ടുള്ള അവിടത്തുകാർ തിരികെയെത്തണമെന്നുള്ള ആവശ്യമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാക് അധിന കാഷ്മീർ ഇന്ത്യയുടെ ഭാഗമായിരുന്നു. ഇപ്പോഴും ആണ്. ഭാവിയിലും അങ്ങനെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കാഷ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും കാഷ്മീരിൽ അഫ്സ്പ ആവശ്യമായി വരില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു.