ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ക​ലാ​പ​ത്തെ തു​ട​ർ​ന്ന് രാ​ജ്യം വി​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന ഡ​ൽ​ഹി​യി​ൽ തു​ട​രു​ന്നു. ബ്രി​ട്ട​ണി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം ഉ​റ​പ്പാ​കും​വ​രെ ഹ​സീ​ന ഇ​ന്ത്യ​യി​ൽ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

ഡ​ൽ​ഹി​യി​ലെ​ത്തി​യ ഷെ​യ്ഖ് ഖ​സീ​ന മ​ക​ൾ സ​യി​മ വാ​ജേ​ദി​നെ ക​ണ്ടു. ഹി​ൻ​ഡ​ൻ വ്യോ​മ താ​വ​ള​ത്തി​ൽ എ​ത്തി​യാ​ണ് സ​യി​മ ഷെ​യ്ഖ് ഹ​സീ​ന​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ക​ലാ​പം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദം രാ​ജി​വ​ച്ച് ഹ​സീ​ന രാ​ജ്യം​വി​ട്ട​ത്. ഗാ​സി​യാ​ബാ​ദി​ലെ ഹി​ൻ​ഡ​ൻ വ്യോ​മ​സേ​ന താ​വ​ള​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ ഷെ​യ്ഖ് ഹ​സീ​ന ഇ​റ​ങ്ങി​യ​ത്.