"ആരും ബുദ്ധിമുട്ടുന്നത് ഇഷ്ടമല്ല'; കരം ഓഫ്ലൈനായും വാങ്ങാമെന്ന് വാട്ടർ അതോറിറ്റി
Wednesday, February 8, 2023 7:21 PM IST
തിരുവനന്തപുരം: 500 രൂപയിൽ അധികമുള്ള വാട്ടർ ബിൽ ഓൺലൈനിലൂടെ മാത്രം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിച്ച് വാട്ടർ അതോറിറ്റി.
പുതിയ തീരുമാനം അനുസരിച്ച് ഏത് തുകയിലുള്ള വെള്ളക്കരവും ഓഫ്ലൈൻ കൗണ്ടർ വഴിയും ഓൺലൈനായും അടയ്ക്കാം.
ബിൽ കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാനാണ് 500 രൂപയിൽ കൂടുതലുള്ള വെള്ളക്കരം ഓൺലൈൻ വഴി മാത്രം സ്വീകരിക്കുവെന്ന് ഏതാനും നാളുകൾക്ക് മുന്പ് വാട്ടർ അതോറിറ്റി അറിയിച്ചത്. എന്നാൽ തീരുമാനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നെന്ന മനസിലാക്കിയതോടെ ഈ നയം പിൻവലിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.