പകൽ സഖാവ്, രാത്രിയിൽ ആഭിചാരം..! ഭഗവൽ സിംഗ് "ഹൈക്കു' സ്പെഷലിസ്റ്റിന് പൊങ്കാല
പകൽ സഖാവ്, രാത്രിയിൽ ആഭിചാരം..! ഭഗവൽ സിംഗ് "ഹൈക്കു' സ്പെഷലിസ്റ്റിന് പൊങ്കാല
Tuesday, October 11, 2022 4:43 PM IST
സ്വന്തം ലേഖകൻ
തിരുവല്ല: പത്തനംതിട്ട തിരുവല്ല ഇലന്തൂരിൽ സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിംഗിന്‍റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല. ഹൈക്കു സ്പെഷലിസ്റ്റ് എന്ന് പറഞ്ഞുള്ള ചെറു കവിതകളാണ് ഇയാൾ അടുത്ത കാലത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയിതിരുന്നത്. ഇതിലെല്ലാം നിരവധി കമന്‍റുകളാണ് ഇപ്പോൾ വന്നു നിറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇയാൾ സിപിഎം അനുഭാവിയാണെന്നും സഖാവാണെന്നും കമന്‍റുകൾ വരുന്നുണ്ട്. എൽഡിഎഫിന് തുടർ ഭരണം ലഭിച്ചപ്പോഴുള്ള ദേശാഭിമാനിയിലെ ഒന്നാം പേജും വീണാ ജോർജിന്‍റെ വിജയത്തെ "അഭിവാദ്യങ്ങൾ സഖാവെ' എന്നും പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടിരുന്നു. ഇതിന്‍റെയെല്ലാം കമന്‍റിൽ നിരവധിപ്പേരാണ് പൊങ്കാലയുമായി എത്തിയിരിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<