പാക്കിസ്ഥാനില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍; കഴുകന്മാര്‍ക്ക് ഭക്ഷിക്കാനെന്ന് സംശയം
പാക്കിസ്ഥാനില്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍; കഴുകന്മാര്‍ക്ക് ഭക്ഷിക്കാനെന്ന് സംശയം
Saturday, October 15, 2022 11:55 AM IST
ലാഹോര്‍: ലാഹോറില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മുള്‍ട്ടാനിലെ നിഷ്തര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി.

വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധരി സമാന്‍ ഗുജാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

മോര്‍ച്ചറിയുടെ സമീപമായി ദ്രവിച്ച ഇരുനൂറോളം ശരീരമാണുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു. ഈ മൃതദേഹങ്ങള്‍ മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


എന്നാല്‍ മൃതദേഹങ്ങള്‍ കാണാതായവരുടേതാണന്നും ഇവ കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കാനാണ് അധികൃതര്‍ ഇത്തരത്തില്‍ ചെയ്തതെന്നും ബലൂച് വിഘടനവാദികള്‍ ആരോപിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<