ശശി തരൂർ ട്രെയിനിയല്ല, ട്രെയിനർ: എം.കെ. രാഘവൻ
ശശി തരൂർ ട്രെയിനിയല്ല, ട്രെയിനർ: എം.കെ. രാഘവൻ
Monday, October 17, 2022 11:44 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കെ പ്രതികരണവുമായി വിവിധ കോൺഗ്രസ് നേതാക്കൾ. ശശി തരൂർ ട്രെയിനിയല്ല, ട്രെയിനറാണെന്നും അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ആളാണ് അദ്ദേഹമെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.

പാര്‍ട്ടിയിലെ ട്രെയിനിയാണെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിർദേശം മാനിക്കുന്ന താൻ അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവർത്തകനാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ദിരാഭവനിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ വ്യക്തമാക്കി.


ഭാവിയെക്കണ്ടുള്ള തീരുമാനമാണ് എല്ലാവരും എടുക്കേണ്ടതെന്ന് കെ.എസ്. ശബരിനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരു ജയിച്ചാലും കോണ്‍ഗ്രസിനാണ് വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ ജനാധിപത്യ ബോധമാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്ന് കെ. മുരളീധരന്‍ എംപിയും പ്രതികരിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<