മാനന്തവാടി താലൂക്കില്‍ ഇന്ന് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍
മാനന്തവാടി താലൂക്കില്‍ ഇന്ന് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍
Friday, January 13, 2023 8:55 AM IST
വയനാട്: മാനന്തവാടി താലൂക്കില്‍ വെള്ളിയാഴ്ച യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍. പുതുശേരിയില്‍ തോമസിനെ ആക്രമിച്ച കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

എന്നാൽ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമങ്ങള്‍ തുടരുകയാണ്. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് വനംവകുപ്പിന്‍റെ തീരുമാനം.


കടുവഭീതി തുടരുന്നതിനാല്‍ വെള്ളിയാഴ്ച തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകള്‍ക്കും കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<