സേഫ് ആന്‍ഡ് സ്ട്രോംഗ്: പ്രവീണ്‍ റാണയ്ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
സേഫ് ആന്‍ഡ് സ്ട്രോംഗ്: പ്രവീണ്‍ റാണയ്ക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
Thursday, January 19, 2023 9:20 AM IST
തൃശൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണക്കായി തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. 10 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. റാണയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കും.

പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി 100 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷംവരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<