ഡൽഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾക്ക് ഇഡി നോട്ടീസ്
ഡൽഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾക്ക് ഇഡി നോട്ടീസ്
Wednesday, March 8, 2023 12:24 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്‍റെ മകൾ കെ. കവിതയെ ഇഡി ചോദ്യം ചെയ്യും. വ്യാഴാഴ്ച ഹാജരാകാൻ എംഎൽസി കൂടിയായ കവിതയ്ക്ക് ഇഡി നോട്ടീസ് നൽകി.

മദ്യനയം നടപ്പാക്കുന്നതിന് ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി കേസ്. മദ്യനയ അഴിമതിക്കേസിൽ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്ന ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


നേരത്തേ, ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 14 പേർ പ്രതികളായ കേസിൽ കവിത ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<