വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു
Thursday, March 16, 2023 2:18 PM IST
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്‍റെ രണ്ട് കാറുകളാണ് അജ്ഞാതൻ തീയിട്ട് നശിപ്പിച്ചത്. അക്രമി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം.

ഇന്ധനവുമായി എത്തിയ ഒരാൾ കാറുകളുടെ മുകളിലേക്ക് ഒഴിക്കുന്നതും തീയിട്ട ശേഷം ഓടി മറയുന്നതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെളുത്ത മാരുതി- 800 കാറിലാണ് അക്രമി എത്തിയത്. നമ്പർ പ്ലേറ്റ് ചുവന്ന തുണികൊണ്ട് മറച്ചിരുന്നു.


കാറുകൾ ഭാഗികമായി കത്തി നശിച്ചു. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയൽവാസികളും ചേർന്ന് തീ കെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<