ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ആംബുലൻസ് ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു
Sunday, April 2, 2023 3:23 PM IST
പാലക്കാട്: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷാണ് കീടനാശിനി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
13 വർഷമായി ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. ഒരു അറിയിപ്പുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിനാലാണ് ആത്മഹത്യാശ്രമം നടത്തിയത്. അനീഷ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.