ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
ആറളം ഫാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
Saturday, April 8, 2023 3:21 PM IST
സ്വന്തം ലേഖകൻ
ഇരിട്ടി: കണ്ണൂർ ആറളം ഫാം ഒന്നാം ബ്ലോക്കിൽ പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ചെത്തുതൊഴിലാളികളാണ് എക്കണ്ടി കയറ്റത്തിന് സമീപം പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഏകദേശം നാല് വയസ് പ്രായമായ പിടിയാനയാണ് ചരിഞ്ഞത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടർമാരെത്തി പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയെ ഇന്നുതന്നെ മറവുചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<