മകൻ ബിജെപിയിൽ പോയതിന് ആന്‍റണിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; സൈബർ ആക്രമണത്തിനെതിരേ ഹസൻ
മകൻ ബിജെപിയിൽ പോയതിന് ആന്‍റണിയെ വളഞ്ഞിട്ട് ആക്രമിക്കുന്നു; സൈബർ ആക്രമണത്തിനെതിരേ ഹസൻ
Saturday, April 8, 2023 4:27 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിക്കെതിരായ സൈബർ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. മകൻ ബിജെപിയിൽ പോയതിന് ആന്‍റണിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും ഹസൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

അനിൽ ആന്‍റണിയെ ഐടി കൺവീനർ ആക്കിയപ്പോൾ ആന്‍റണി എതിർത്തിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്‍റായിരിക്കെ അനിലിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാൻ ശ്രമിച്ചു. എന്നാൽ ആന്‍റണി അതിനെ എതിർത്തു. അനിലിന് വേണ്ടി പദവിക്കായി ഒരിക്കലും ആന്‍റണി ശ്രമിച്ചിട്ടില്ലെന്നും ഹസൻ പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<