കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം
കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു; ഹൃദയാഘാതമെന്ന് നിഗമനം
Wednesday, April 26, 2023 12:41 PM IST
തിരുവനന്തപുരം: കൊലക്കേസ് പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മരിച്ചു. ആനാവൂര്‍ നാരായണന്‍ നായര്‍ കൊലക്കേസ് പ്രതി കീഴാരൂര്‍ ബൈജു ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11.15 ഓടെ ഇയാളെ സെല്ലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വായില്‍നിന്ന് നുരയും പതയും പുറത്തുവന്ന് അവശനിലയിലാണ് കണ്ടെത്തിയത്.

ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


തിരുവനന്തപുരം കോര്‍പറേഷനിലെ ജീവനക്കാരനായിരുന്ന ആനാവൂര്‍ നാരായണന്‍ നായരെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു. 2013ല്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് ബൈജു ഉള്‍പ്പെടെയുള്ളവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<