ഏക സിവില്‍കോഡില്‍ ലീഗ് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ: വി.ശിവന്‍കുട്ടി
ഏക സിവില്‍കോഡില്‍ ലീഗ് ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷ: വി.ശിവന്‍കുട്ടി
Sunday, July 9, 2023 11:02 AM IST
കോഴിക്കോട്: ഏക സിവില്‍കോഡ് വിരുദ്ധ സമരത്തില്‍ മുസ്‌ലീം ലീഗ് സിപിഎമ്മിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ലീഗിനോട് ഒരു തൊട്ടുകൂടായ്മയും ഇല്ലെന്ന് മന്ത്രി പറഞ്ഞു.

ലീഗ് വന്നാല്‍ പ്രക്ഷോഭം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. വിഷയത്തില്‍ കോണ്‍ഗ്രസ് അഴകൊമ്പന്‍ നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലയിലെ സീറ്റ് പ്രതിസന്ധിയെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ആകെ പ്ലസ് വണ്‍ സീറ്റ് പ്രവേശനത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത് 74014 കുട്ടികളാണ്. ഇതില്‍ 51643 പേര്‍ പ്രവേശനം നേടി.


ജൂലൈ 16ന് മെറിറ്റ് സീറ്റിലെയും മാനേജ്‌മെന്‍റ് ക്വാട്ടയിലെയും അഡ്മിഷന്‍ ഏകദേശം അവസാനിക്കും.

ഇതിന് ശേഷം താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവനുസരിച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കും.
എയ്ഡഡ് സ്‌കൂളുകള്‍ക്ക് കൂടി അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<