വിലാപയാത്ര കൊല്ലത്തേക്ക്; ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
വിലാപയാത്ര കൊല്ലത്തേക്ക്; ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍
Wednesday, July 19, 2023 4:30 PM IST
കൊല്ലം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചു.

രാ​വി​ലെ 7:20ന് ​പു​തു​പ്പ​ള്ളി ഹൗ​സി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര എട്ട് മണിക്കൂറിലേറെ സമയമെടുത്താണ് തിരുവനന്തപുരം ജില്ല പിന്നിട്ടത്. 42 കിലോമീറ്റര്‍ ദൂരം പിന്നിട്ട യാത്ര കൊല്ലം നിലമേല്‍ എത്തി.

പ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും ആയിരങ്ങളാണ് വഴിയിലുടനീളം കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടെ വരിവരിയായി അണിനിരന്നാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെക്കാലം തലസ്ഥാന നഗരത്തിലൂടെ സഞ്ചരിച്ച അദ്ദേഹത്തിന്‍റെ അന്ത്യയാത്രയും ആ വഴികളിലൂടെയായിരുന്നു.


ജഗതി, മ്യൂസിയം, വെള്ളയമ്പലം, നിയമസഭ കവാടം, പിഎംജി ജംഗ്ഷന്‍, ലൂര്‍ദ്ദ് പള്ളിക്ക് മുന്‍വശം, പട്ടത്തെ പിഎസ്‌സി ഓഫീസിന് മുന്നിലും പട്ടം സെന്‍റ് മേരീസ് സ്‌കൂളിന് മുന്നിലും കേശവദാസപുരം ജംഗ്ഷന്‍, നാലാഞ്ചിറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡിനിരുവശങ്ങളിലുമായി ആയിരകണക്കിന് ജനങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<