മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് ജീ​വ​നൊ​ടു​ക്കി
മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ക്ക​ൾ​ക്ക് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി മാ​താ​വ് ജീ​വ​നൊ​ടു​ക്കി
Thursday, May 9, 2024 6:31 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ക്ക​ളെ വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മാ​താ​വ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. നാ​സി​ക് സി​റ്റി​യി​ലാ​ണ് സം​ഭ​വം.

അ​ശ്വി​നി നി​കും​ഭ്(30) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​വ​ർ മ​ക്ക​ളാ​യ ആ​രാ​ധ്യ (എ​ട്ട്), അ​ഗ​സ്ത്യ (ര​ണ്ട്) എ​ന്നി​വ​രെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ന​ഗ​ര​ത്തി​ലെ കൊ​ണാ​ർ​ക്ക് ന​ഗ​ർ ഏ​രി​യ​യി​ലെ ഹ​രി വ​ന്ദ​ൻ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ന്‍റെ ടെ​റ​സി​ൽ നി​ന്നാ​ണ് അ​ശ്വി​നി ചാ​ടി​യ​ത്. മ​റ്റ് താ​മ​സ​ക്കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ര​ണ്ട് കു​ട്ടി​ക​ളെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഈ ​സ​മ​യം അ​വ​ളു​ടെ ഭ​ർ​ത്താ​വ് സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.


ത​ന്‍റെ​യും മ​ക്ക​ളു​ടെ​യും മ​ര​ണ​ത്തി​ന് കാ​ര​ണ​ക്കാ​ര​ൻ ഭ​ർ​ത്താ​വ് സ്വ​പ്നി​ലാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് അ​ശ്വി​നി എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി. ഭ​ർ​ത്താ​വ് ത​ന്നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ അ​ശ്വ​നി എ​ഴു​തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<