യു​വ​തി​യെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്
യു​വ​തി​യെ ശ​ല്യം ചെ​യ്തു; പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സ്
Monday, May 20, 2024 12:39 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രെ കേ​സ്. അ​കോ​ല ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 22കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി.

അ​കോ​ല ജി​ല്ല​യി​ലെ ഖ​ദാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​റാ​യ ധ​ന​ഞ്ജ​യ് സെ​യ​ർ (53) എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സ്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​ണ് ധ​ന​ഞ്ജ​യ്.

മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ധ​ന​ഞ്ജ​യ് ത​ന്നെ ഇ​ട​യ്ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്ന് യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്കൊ​പ്പം താ​മ​സി​ക്കാ​നും ഇ​യാ​ൾ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ധ​ന​ഞ്ജ​യ്‌​യു​മാ​യു​ള്ള ഫോ​ൺ വി​ളി അ​വ​സാ​നി​പ്പി​ച്ചു.

പിന്നീട് യു​വ​തി​യു​ടെ വി​ലാ​സം ക​ണ്ടെ​ത്തി​യ ധ​ന​ഞ്ജ​യ് ശ​നി​യാ​ഴ്ച ഇ​വി​ടെ​യെ​ത്തി. യു​വ​തി ജോ​ലി​ക്ക് പോ​യെ​ങ്കി​ലും ഇ​യാ​ൾ പി​ന്നാ​ലെ പോ​യി യു​വ​തി​യു​ടെ കൈ​യി​ൽ പി​ടി​ച്ചു. തു​ട​ർ​ന്ന് യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ന്ദ​ൻ​വ​ൻ പോ​ലീ​സ് ധ​ന​ഞ്ജ​യ് സെ​യ്‌​റി​നെ​തി​രെ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<