അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന നി​ര​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക മാ​ത്രം: അ​ക്ഷ​യ ഡ​യ​റ​ക്ട​ർ
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന നി​ര​ക്ക് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക മാ​ത്രം: അ​ക്ഷ​യ ഡ​യ​റ​ക്ട​ർ
Thursday, July 20, 2023 7:52 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കൃ​ത പൊ​തു ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സേ​വ​ന നി​ര​ക്ക് മാ​ത്ര​മേ ന​ൽ​കേ​ണ്ട​തു​ള്ളു എ​ന്ന് സം​സ്ഥാ​ന അ​ക്ഷ​യ ഡ​യ​റ​ക്ട​ർ അ​നു കു​മാ​രി.

സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച സേ​വ​ന​നി​ര​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണ​ത്ത​ക്ക​വി​ധം എ​ല്ലാ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് സം​ബ​ന്ധി​ച്ച് ര​സീ​ത് എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കു​ന്ന​തി​നും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ സേ​വ​ന​നി​ര​ക്ക് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലോ ര​സീ​ത് ല​ഭ്യ​മ​ല്ലെ​ങ്കി​ലോ ആ ​വി​വ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ജി​ല്ലാ, സം​സ്ഥാ​ന ഓ​ഫീ​സു​ക​ളെ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സി​റ്റി​സ​ൺ കോ​ൾ​സെ​ന്‍റ​റി​ലോ അ​റി​യി​ക്കാം.


അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ അ​ത​ത് ജി​ല്ല​ക​ളി​ലെ അ​ക്ഷ​യ ജി​ല്ലാ ഓ​ഫീ​സി​ലോ സം​സ്ഥാ​ന ഓ​ഫീ​സി​ലോ ന​ൽ​കാം. സേ​വ​ന​ങ്ങ​ൾ​ക്കു അ​മി​ത​നി​ര​ക്കു ഈ​ടാ​ക്കു​ക, ര​സീ​ത് ന​ൽ​കാ​തി​രി​ക്കു​ക, മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​വു​ക എ​ന്നീ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ വി​വ​രം 155300 (0471), 0471 -2525444 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യോ [email protected] ലേ​ക്ക് മെ​യി​ൽ അ​യ​ക്കു​ക​യോ ചെ​യ്യാ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<