കുതിരവട്ടത്തു നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി
Saturday, April 20, 2024 9:54 PM IST
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നാല് അന്തേവാസികള്‍ ചാടിപ്പോയി.
ഇന്ന് പുലര്‍ച്ചെ റൂമിന്റെ ഓട് പൊളിച്ചാണ് നാലുപേരും കടന്നുകളഞ്ഞത്. ഒരാൾ വീട്ടിലെത്തിയതായി അധികൃതർക്ക് വിവരം ലഭിച്ചു.
മറ്റുള്ളവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചെന്നും മാനസികാരോഗ്യ കേന്ദ്ര അധികൃതർ പറഞ്ഞു.