കർണാടകയിൽ ജെഡിഎസ് ബിജെപിയുമായി സഹകരിക്കും, സഖ്യമില്ല
കർണാടകയിൽ ജെഡിഎസ് ബിജെപിയുമായി സഹകരിക്കും, സഖ്യമില്ല
Saturday, July 22, 2023 12:15 PM IST
വെബ് ഡെസ്ക്
ബംഗളൂരു: കർണാടക നിയമസഭയിൽ ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജെഡിഎസ് തീരുമാനം. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിനെതിരേ നിൽക്കുമെന്നാണ് ജെഡിഎസിന്‍റെ പ്രഖ്യാപനം.

അതേസമയം, ബിജെപിയുമായുള്ള സഖ്യത്തിന്‍റെ കാര്യത്തിൽ തീരുമാനമായില്ലെന്നും കുമാരസ്വാമി പറയുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<