കൂട്ടുകാരിയെ തലയ്ക്കടിച്ചു കൊന്നത് വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍; യുവാവ് അറസ്റ്റില്‍
കൂട്ടുകാരിയെ തലയ്ക്കടിച്ചു കൊന്നത് വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍; യുവാവ് അറസ്റ്റില്‍
Friday, July 28, 2023 7:44 PM IST
വെബ് ഡെസ്ക്
ന്യൂഡല്‍ഹി: കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ 28കാരനായ യുവാവ് അറസ്റ്റില്‍. വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കമലാ നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിനിയായ നര്‍ഗീസാണ് കൊല്ലപ്പെട്ടത്. യുവാവിന്‍റെ പേര് ഇര്‍ഫാന്‍ എന്നാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള അര്‍ബിന്ദോ കോളേജിനു സമീപമാണ് 25കാരിയുടെ മൃതദേഹം ഇന്ന് പകല്‍ കണ്ടെത്തിയത്.

ശരീരത്തിനടുത്ത് നിന്നും ഇരുമ്പ് ദണ്ഡ് ലഭിച്ചുവെന്നും, ഇത് ഉപയോഗിച്ചുള്ള ആക്രമണത്തിലാകാം യുവതി കൊല്ലപ്പെട്ടതെന്നും ഡിസിപി ചന്ദന്‍ ചൗധരി പറഞ്ഞിരുന്നു.

സമീപത്തുള്ള പാര്‍ക്കില്‍ യുവതി സുഹൃത്തുമായി എത്തിയതാണെന്ന് ആദ്യം വിവരം ലഭിച്ചിരുന്നു.

യുവാവിന് ജോലി ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തുവെന്നും ഇതോടെ പെണ്‍കുട്ടി യുവാവിനോട് സംസാരിക്കാതെയായി. ഇതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<