യുഎസിൽ ഇന്ത്യൻ ദമ്പതികളും മകനും വെടിയേറ്റു മരിച്ചനിലയിൽ
യുഎസിൽ ഇന്ത്യൻ ദമ്പതികളും മകനും വെടിയേറ്റു മരിച്ചനിലയിൽ
Monday, August 21, 2023 5:33 AM IST
വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കാരായ ഐടി ദമ്പതിമാരെയും ആറു വയസുള്ള മകനെയും യുഎസിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകൻ യഷ് എന്നിവരെ മെറിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും ഒൻപത് വർഷമായി സോഫ്‌റ്റ്‌വെയർ എൻജിനീയർമാരായി ജോലി ചെയ്യുകയാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<