ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാന്
Tuesday, May 13, 2025 5:42 PM IST
ലഹോര്‍: ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാക്കിസ്ഥാന്. 24 മണിക്കൂറിനുള്ളില്‍ രാജ്യംവിടാനാണ് നിര്‍ദേശം.
ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. ഉടനടി രാജ്യം വിടാനുള്ള നിര്‍ദേശമാണ് ഇന്ത്യയും നല്‍കിയത്.
24 മണിക്കൂറിനകം രാജ്യം വിടണമെന്നാണ് പാക് നയതന്ത്ര ഉദ്യോഗസ്ഥന് നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കി. ഉദ്യോഗസ്ഥന്റെ പേരോ പുറത്താക്കുന്നതിനുള്ള കാരണമോ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിട്ടില്ല.
ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പഞ്ചാബില്‍ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.