കാന്തപുരത്ത് കാണാതായ കുട്ടികള്‍ കുളത്തില്‍ മരിച്ച നിലയില്‍
Tuesday, May 13, 2025 6:33 PM IST
കോഴിക്കോട്: കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂനൂര് കാന്തപുരത്ത് ആണ് സംഭവം.
അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന് മുഹമ്മദ് ഫര്സാന്(ഒമ്പത്), മുഹമ്മദ് സാലിയുടെ മകന് മുഹമ്മദ് അബൂബക്കര്‍(എട്ട്) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെ കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. രാത്രി ഏഴോടെയാണ് ഇരുവരെയും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.