എ​റ​ണാ​കു​ളം: വാ​ഴ​ക്കു​ള​ത്ത് പോ​ലീ​സ് ആ​ണെ​ന്ന വ്യാ​ജേ​ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ. പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ലീം യൂ​സ​ഫ്, ആ​ലു​വ​യി​ലെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി​ദ്ധാ​ർ​ഥ​ൻ, മ​ണി​ക​ണ്ഠ​ൻ ബി​ലാ​ൽ, ജി​ബി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഴ​ക്കു​ളം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പി​ൽ എ​ത്തി പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു. 56,000 രൂ​പ​യും നാ​ല് മൊ​ബൈ​ൽ ഫോ​ണു​ക​ളും ആ​ണ് പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​സാം സ്വ​ദേ​ശി​യാ​യ ജോ​ഹി​റു​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ഉ​ദ്യോ​ഗ​സ്ഥ​ർ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്.