മാനന്തവാടിയില്‍ വനത്തിലേക്ക് പോയ വയോധികയെ കാണാതായി
Wednesday, May 14, 2025 10:50 AM IST
വയനാട്: മാനന്തവാടിയില്‍ വയോധികയെ കാണാതായി.പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍ ലീലയെ ആണ് കാണാതായത്.
സമീപത്തെ വനത്തിലേക്ക് ലീല പോകുന്ന ദൃശ്യങ്ങള്‍ വനം വകുപ്പിന്റെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് നാലോടെ ഇവർ വനത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
പ്രദേശത്ത് മാസങ്ങള്‍ക്ക് മുമ്പ് കടുവ പശുവിനെ ആക്രമിച്ച് കൊന്നിരുന്നു. പ്രദേശത്ത് വനംവകുപ്പും
പോലീസും തെരച്ചില്‍ തുടരുകയാണ്.