ബംഗളൂരുവിൽ കനത്ത മഴ; ആർസിബി-കെകെആർ മത്സരം ഉപേക്ഷിച്ചു
Saturday, May 17, 2025 10:53 PM IST
ബംഗളൂരു: ഐപിഎല്ലിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും സാധ്യമാകാതെ വന്നതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കാനിരുന്നത്. മത്സരം ഉപേക്ഷിച്ചതോടെ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇരുടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 17 പോയിന്റുകളുമായി പ്ലേ ഓഫിലേയ്ക്ക് ഒരു പടി കൂടി അടുത്തു.