ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കോ​ൺ​ഗ്ര​സ് ഒ​ഴി​വാ​ക്കി​യ മ​നീ​ഷ് തി​വാ​രി, സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് ,അ​മ​ർ സിം​ഗ് എ​ന്നി​വ​ർ പ​ട്ടി​ക​യി​ലു​ണ്ട്.

സ​ർ​ക്കാ​ർ ക്ഷ​ണം നി​ര​സി​ച്ചി​ട്ടും സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​നെ ഉ​ൾ​പ്പെ​ടു​ത്തി. ശ​ശി ത​രൂ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘം യു​എ​സ്, ബ്ര​സീ​ൽ, പാ​ന​മ, കൊ​ളം​ബി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ക്കു​ക. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​ട്ടി​ക​യി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടു​ത്തി​യ​ത് ആ​ന​ന്ദ് ശ​ർ​മ​യെ മാ​ത്ര​മാ​ണ്.

സി​പി​എം എം​പി ജോ​ൺ ബ്രി​ട്ടാ​സ് ഉ​ൾ​പ്പെ​ട്ട സം​ഘം ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, കൊ​റി​യ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ട്ട സം​ഘം ഈ​ജി​പ്ത് ,ഖ​ത്ത​ർ, എ​ത്യോ​പ്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കും മു​സ്‌​ലിം ലീ​ഗ് എം​പി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം യു​എ​ഇ,കോം​ഗോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും പോ​കും.

മ​നീ​ഷ് തി​വാ​രി​യെ ഈ​ജി​പ്ത്, ഖ​ത്ത​ർ, എ​ത്യോ​പ്യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന പ​ട്ടി​ക​യി​ലും സ​ൽ​മാ​ൻ ഖു​ർ​ഷി​ദി​നെ ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന സം​ഘ​ത്തി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഗു​ലാം ന​ബി ആ​സാ​ദ് സൗ​ദി, കു​വൈ​റ്റ്, ബ​ഹ്റി​ൻ ,അ​ൽ​ജീ​രി​യ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന പ​ട്ടി​ക​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എം.​ജെ അ​ക്ബ​റും പ​ട്ടി​ക​യി​ലു​ണ്ട്. ഏ​ഴ് സം​ഘ​ങ്ങ​ളാ​യി 59 അം​ഗ പ്ര​തി​നി​ധി​ക​ൾ വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ഇ​ന്ത്യ​യു​ടെ നി​ല​പാ​ട് വി​ശ​ദീ​ക​രി​ക്കും.