ഇന്ത്യ എ ശക്തമായ നിലയിൽ; ലയണ്‍സ് പൊരുതുന്നു
Sunday, June 1, 2025 1:23 AM IST
കാന്റർബറി: ഇന്ത്യ എയ്ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ് പൊരുതുന്നു. ഇന്ത്യ ഉയർത്തിയ 557 റൺസിന് മറുപടി പറയുന്ന ലയണ്‍സ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ്എന്ന നിലയിലാണ്.
സെഞ്ചുറിയുമായി ടോം ഹെയിൻസും (103) അർധ സെഞ്ചുറിയുമായി (64) മാക്സ് ഹോൾഡനുമാണ് ക്രീസിൽ. ബെൻ മക്നി (16), എമിലിയോ ഗേ (46) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ട് ലയണ്‍സിന് നഷ്ടമായത്. ഇന്ത്യയ്ക്കായി അൻഷുൽ കാംബോജും ഹർഷ് ദുബെയും ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എയ്ക്കായി കരുണ്‍ നായർ (204) ഇരട്ട സെഞ്ചുറി നേടി. 281 പന്തുകൾ നേരിട്ട കരുണ്‍ 26 ഫോറും ഒരു സിക്സും ഉൾപ്പെടെ 204 റണ്‍സാണ് അടിച്ചെടുത്തത്. കരുണിനു പുറമേ സർഫറാസ് ഖാനും ധ്രുവ് ജുറലും മികച്ച പ്രകടനം കാഴ്ചവച്ചു.
സർഫറാസ് 119 പന്തുകളിൽനിന്നും 92 റണ്‍സും ധ്രുവ് 120 പന്തുകളിൽനിന്നും 94 റണ്‍സും നേടി. ലയൺസിനായി ജോഷ് ഹളും സമൻ അക്തറും മൂന്നും എഡ്ഡി ജാക്ക് രണ്ടും വിക്കറ്റ് വീഴ്ത്തി.