പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു; സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത
Tuesday, June 10, 2025 6:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച മഴ തുടരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പടഞ്ഞാറൻ കാറ്റ് ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ ശക്തമാകുന്നത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിളും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.