ബാ​ർ​ബ​ഡോ​സ്: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് സൂ​പ്പ​ര്‍ ബാ​റ്റ​ര്‍ നി​ക്കോ​ളാ​സ് പു​രാ​ൻ. സോ​ഷ്യ​ല്‍ മീ​ഡി​യ​യാ​യ ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് താ​രം വി​ര​മി​ക്ക​ല്‍ അ​റി​യി​ച്ച​ത്.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന്‍റെ ക്യാ​പ്റ്റ​ന്‍ എ​ന്ന നി​ല​യി​ലും ബാ​റ്റ​ര്‍ എ​ന്ന നി​ല​യി​ലും മി​ക​വ് പു​ല​ര്‍​ത്തി​യ നി​ക്കോ​ളാ​സ് ടീ​മി​ന്‍റെ നെ​ടും​തൂ​ണാ​യി​രു​ന്നു എ​ന്ന് വി​ശേ​ഷി​പ്പി​ക്കാം. 29ാം വ​യ​സി​ലാ​ണ് താ​രം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്.

2016ൽ ​വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി അ​രേ​ങ്ങേ​റ്റം കു​റി​ച്ച പു​രാ​ൻ അ​ന്താ​രാ​ഷ്ട്ര ടി20​യി​ൽ 106 മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്. 2275 റ​ൺ‌​സ് ആ​ണ് താ​രം അ​ന്താ​രാ​ഷ്ട്ര ടി20​യി​ൽ എ​ടു​ത്ത​ത്. ഏ​ക​ദി​ന​ത്തി​ൽ 61 മ​ത്സ​ര​ങ്ങ​ളി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ പു​രാ​ൻ 1983 റ​ൺസാണ് സ്കോ​ർ ചെ​യ്ത​ത്.