ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി, കോച്ച് ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി
Friday, June 13, 2025 4:07 PM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീം കൊച്ചായ ഗൗതം ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടാണ് ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയത് എന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് ഗംഭീര്‍ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനായി പോയത്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ഗംഭീറിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗംഭീറിന്റെ അമ്മ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്.
ജൂണ്‍ 20ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ഗംഭീര്‍ ഇംഗ്ലണ്ടില്‍ തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലുള്ളത്.